
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ശബരി'യിൽ വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു. അനിൽ കാറ്റ്സ് കഥ, തിരക്കഥ എന്നിവ നിർവഹിച്ച്, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ
ഗണേഷ് വെങ്കിട്ടരാമൻ, ശശാങ്ക്, മൈം ഗോപി, സുനയന, രാജശ്രീ നായർ, മധുനന്ദൻ, രഷിക ബാലി (ബോംബെ), വിവ രാഘവ, പ്രഭു, ഭദ്രം, കൃഷ്ണ തേജ, ബിന്ദു പഗിഡിമാരി, അശ്രിത വെമുഗന്തി, ഹർഷിണി കോഡൂർ, അർച്ചന അനന്ത്, പ്രമോദിനി ബേബി നിവേക്ഷ, ബേബി കൃതിക തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം: രാഹുൽ ശ്രീവത്സവ, നാനി ചാമിഡി ഷെട്ടി, ചിത്രസംയോജനം: ധർമേന്ദ്ര കകരാല, സംഗീതം: ഗോപി സുന്ദർ, കമ്പോസർ: മഹർഷി കോണ്ട്ല, സഹ രചന: സണ്ണി നാഗബാബു, ഗാനങ്ങൾ: റഹ്മാൻ, മിട്ടപ്പള്ളി സുരേന്ദർ, മേക്കപ്പ്: ചിറ്റൂർ ശ്രീനു, വസ്ത്രാലങ്കാരം: അയ്യപ്പ, മാനസ,സണ്ണി നാഗബാബുവാണ് കോ-റൈറ്റർ. മഹാ മൂവീസിന്റെ ബാനറിൽ മഹേന്ദ്ര നാഥ് കോണ്ട്‌ല നിർമ്മിക്കുന്ന ചിത്രം മഹർഷി കോണ്ട്‌ലയാണ് അവതരിപ്പിക്കുന്നത്.മേയ് 3ന് റിലീസ് ചെയ്യും. പി.ആർ. ഒ: ശബരി.