p

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ കീഴിലുള്ള 74 കാർഷിക, വെറ്ററിനറി, ഫിഷറീസ് യൂണിവേഴ്സിറ്റികളിലെ കോളേജുകളിലേക്കുള്ള കാർഷിക, വെറ്ററിനറി, ഫിഷറീസ്, ഡയറി സയൻസ് & ടെക്നോളജി, ഹോർട്ടികൾച്ചർ, അനുബന്ധ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ പി.ജി, ഡോക്ടറൽ പ്രോഗ്രാം പ്രവേശന പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അഖിലേന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഇൻ അഗ്രിക്കൾച്ചർ-പി.ജി(AIEEA-PG ), AICE -JRF/ SRF (PhD) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. കാർഷിക, വെറ്റിനറി, ഫിഷറീസ്, ഡെയറി സയൻസ് & ടെക്നോളജി അനുബന്ധ ബിരുദധാരികൾക്കു അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് പി എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം.അപേക്ഷ ഓൺലൈനായി മേയ് 11 വരെ സമർപ്പിക്കാം. ജൂൺ 29 നാണ് പരീക്ഷ. രണ്ടു മണിക്കൂർ കാലയളവിലെ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.ദേശീയ കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ 100 ശതമാനവും, സംസ്ഥാന തല സർവകലാശാലകളിൽ 25 ശതമാനം സീറ്റുകളിലേക്കും അഖിലേന്ത്യ പി. ജി പ്രവേശന പരീക്ഷ റാങ്ക്ലിസ്റ്റിലൂടെയാണ് പ്രവേശനം നൽകുന്നത്. എം. എസ് സി, എം. വി. എസ് സി, എം. ടെക് പ്രോഗ്രാമുകളും പി എച്ച്. ഡി യും ഇതിൽ ഉൾപ്പെടുന്നു. പരീക്ഷയിൽ ഉപരിപഠനത്തിന് താത്പര്യമുള്ള വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. www.exams.nta.ac.in/ICAR

സസ്സെക്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാം @ യു.കെ

യു.കെ യിലെ യൂണിവേഴ്സിറ്റി ഒഫ് സസ്സെക്സ് ഇന്ത്യൻ ബിരുദാനന്തര വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സസ്സെക്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാം നടപ്പിലാക്കുന്നു. വിദേശ പഠനത്തിന് ചെലവേറുമ്പോഴും, യു.കെ യിൽ സാമ്പത്തിക മാന്ദ്യം തുടരുമ്പോഴും പ്രസ്തുത പ്രോഗ്രാമിന് പ്രസക്തിയേറുന്നു. ഇതനുസരിച് 2024 സെപ്‌തംബറിൽ സസ്സെക്സ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരാണ്.4000 പൗണ്ടാണ് സ്കോളർഷിപ് തുക. ചാൻസലേഴ്‌സ് ഇന്റർനാഷണൽ സ്കോളർഷിപ് വഴി 5000 പൗണ്ട് ലഭിക്കും.എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് യോഗ്യതയ്ക്കനുസരിച് 10000 പൗണ്ട് വരെ സ്കോളർഷിപ് ലഭിക്കും. അക്കാഡമിക് മികവുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്കോളർഷിപ് അനുവദിക്കുന്നത്. www.sussex.ac.uk

യു.​ജി.​സി​ ​നെ​റ്റ് ​പ​രീ​ക്ഷ​ ​നാ​ലാം​വ​ർ​ഷ​ ​ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​എ​ഴു​താം

ന്യൂ​ഡ​ൽ​ഹി​:​ ​യു.​ജി.​സി​ ​നെ​റ്റ് ​പ​രീ​ക്ഷ​ ​നാ​ലാം​വ​ർ​ഷ​ ​ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​എ​ഴു​താം.​ ​മൂ​ന്ന് ​വ​ർ​ഷ​ ​ബി​രു​ദ​ ​പ​ഠ​നം​ ​നാ​ല് ​വ​ർ​ഷ​ ​ഓ​ണേ​ഴ്സ് ​ആ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​നാ​ലാം​ ​വ​ർ​ഷം​ ​പ​ഠി​ക്കു​ന്ന​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​യു.​ജി.​സി​ ​നെ​റ്റ് ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​ര​ണ്ടാം​വ​ർ​ഷ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​യു.​ജി.​സി​ ​നെ​റ്റ് ​പ​രീ​ക്ഷ​ ​എ​ഴു​താം.​ ​എ​ന്നാ​ൽ,​നെ​റ്റി​ന്റെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കു​ന്ന​ത് ​ബി​രു​ദാ​ന​ന്ത​ര​ ​പ​ഠ​ന​ത്തി​ന് ​ശേ​ഷ​മാ​ണ്.