s

ഹൈദരാബാദ്: മസ്ജിദിനുനേരെ അമ്പെയ്തുവിടുന്ന ആം​ഗ്യം കാണിച്ച തെലങ്കാന ബി.ജെ.പി ലോക്‌സഭ സ്ഥാനാർത്ഥി വിവാദത്തിൽ. തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്ഥാനാർത്ഥി മാധവി ലത ആം​ഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. സംഭവത്തിൽ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. വീഡിയോ അശ്ലീലവും പ്രകോപനപരവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം സംഭവത്തിൽ മാധവി ലത ഖേദം പ്രകടിപ്പിച്ചു. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി അവർ പറഞ്ഞു.