
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2024 ഏപ്രിൽ 20 1199 മേടം 7 ശനിയാഴ്ച .
( മദ്ധ്യാഹ്ന ശേഷം 2 മണി 3 മിനിറ്റ് 45 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )
അശ്വതി: ജീവിതത്തിൽ പൊതുവെ അലസത ഉണ്ടാവാനിടയുണ്ട്. ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. പല പദ്ധതികളും പരാജയപ്പെടും, യാത്രയിൽ ബുദ്ധിമുട്ടുകൾ, സ്ത്രീകൾ മൂലം അസ്വസ്ഥത.
ഭരണി: എടുത്തുചാടി എടുക്കുന്ന തീരുമാനങ്ങൾ അബദ്ധത്തിൽ കൊണ്ടുചെന്നെത്തിക്കും. ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, കഷ്ടപ്പാടും കലഹവും. യാത്രാക്ലേശത്തിനു സാദ്ധ്യത. യാത്രയിൽ ധന നഷ്ടത്തിന് സാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കണം.
കാർത്തിക: വിദ്യാർത്ഥികൾ പഠനത്തിൽ അലസത പ്രകടമാക്കും. സഹപ്രവർത്തകരിൽ നിന്ന് വിപരീത അനുഭവങ്ങൾ ഉണ്ടാകും. അപായ ഭീതി, ധനനഷ്ടം, രഹസ്യ ജീവിതം. കൂട്ടുകച്ചവടത്തിൽ നഷ്ടത്തിനു സാധ്യത.
രോഹിണി: പുതിയ സുഹൃത് ബന്ധം ഉടലെടുക്കും. ഏറ്റെടുത്ത ചുമതലകൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും. കുടുബസുഖം, സഹോദര സഹായം, കൂർമ്മ ബുദ്ധി.
മകയിരം: യാത്ര പോകാൻ ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ വന്നു ചേരാനിടയുണ്ട്, രാത്രിയിൽ ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്‌നങ്ങൾ.
തിരുവാതിര: നല്ല കാര്യങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. സ്‌നേഹബന്ധങ്ങൾ സമ്പുഷ്ടമാകും. മനസ്സിലുദ്ദേശിച്ച സംഗതികൾ നേടിയെടുക്കും, സ്വാധീനശക്തി വർദ്ധിക്കും.
പുണർതം: മനസ്സിന് ഉന്മേഷം പകരുന്ന ചില അനുഭവങ്ങൾ ഉണ്ടാകും. കുടുംബശ്രേയസ്സ് വർധിക്കും.ആസൂത്രണ വിദഗ്ധൻ, നല്ല കാര്യശേഷി, അധികാര പ്രാപ്തി.
പൂയം: ബന്ധുഗുണം ഉണ്ടാകും. രാഷ്ട്രീയരംഗത്തുള്ള എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും. വശ്യമായ സംസാരം, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ.
ആയില്യം: ആഗ്രഹിച്ചിരുന്ന ജോലിയിൽ പ്രവേശിക്കാൻ അവസരമൊരുങ്ങും. വിദേശത്ത് നിന്ന് മനസിന് സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. യാത്രാഗുണം, സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി.
മകം: പൊതുരംഗത്ത് ജനാനുകൂല്യം വർധിക്കും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങൾ.
പൂരം: ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യമായി നിറവേറ്റും. ജോലി സംബന്ധമായി യാത്ര ആവശ്യമായി വന്നേക്കാം. വ്യവഹാരവിജയം, കുടുംബത്തിൽ സുഖവും സമാധാനവും, ധനനേട്ടം.
ഉത്രം: മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.
ഇടപാടുകളിൽ വിജയം, നയപൂർവ്വം പെരുമാറും, സ്വാശ്രയശീലം.
അത്തം: കുറെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തിൽ ഉയർച്ച ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ആപത്തുകളിൽ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധിയുണ്ടാകും.
ചിത്തിര: പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സ്‌നേഹബന്ധങ്ങൾ ഉടലെടുക്കും. അനുരഞ്‌ജനം, ജീവിതത്തിൽ പുരോഗതി, സദ്‌ക്കർമ്മങ്ങൾക്കായി സമയം ചിലവഴിക്കും.
ചോതി: തൊഴിൽ പ്രശ്നങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യും. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും. വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും. സന്താനങ്ങൾക്ക് നിലനിന്നിരുന്ന രോഗാവസ്ഥയ്ക്ക് ശാന്തികിട്ടും.
വിശാഖം: കർഷകർക്ക് ഗുണകരമായ ദിവസമാണ്. ദാമ്പത്യം സന്തോഷകരം ആയിരിക്കും. എല്ലാ രംഗത്തും അഭിവൃദ്ധി, രോഗശാന്തി, സാമ്പത്തികമായി നില നിന്നിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം.
അനിഴം: ഏത് പ്രതികൂല പരിതസ്ഥിതിയേയും അതിജീവിച്ച് ഉദ്ദേശ്യം സാധിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. കലാപരമായി നല്ലസമയം, പ്രണയസാഫല്ല്യം, സംഗീത താൽപ്പര്യം.
കേട്ട: ജോലിക്കായി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കാനിടയുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.
മൂലം: യാത്രകൾ പ്രയോജനകരമാകും. അവശ്യഘട്ടങ്ങളിൽ സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. സുഖസൗകര്യങ്ങൾ അനുഭവിക്കും. നാൽക്കാലി മുഖേനെ സാമ്പത്തിക നേട്ടം.
പൂരാടം: കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പുരോഗതി പ്രകടമാക്കും. ഭാര്യാഗുണം, ഗുരുസ്മരണ പ്രകടിപ്പിക്കും, സാഹിത്യകാരന്മാർക്ക് പുതിയ അവസരങ്ങൾ.
ഉത്രാടം: യുവജനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. സൃഹൃത്തുക്കളോടൊപ്പം സമയം ചിലവിടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ഏല്ലാ ഭാഗത്ത് നിന്നും നല്ല സഹായം ലഭിക്കും.
തിരുവോണം: മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകൾ മാറുന്നതാണ്. ആരോഗ്യനില മെച്ചപ്പെടും. എഴുത്തുകുത്തുകൾ നടക്കാം, ഇഷ്ടഭക്ഷണ ലഭ്യത, ദാമ്പത്യസുഖം.
അവിട്ടം: പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അറിയിപ്പ് ലഭിച്ചേക്കും. അന്യദേശ യാത്രയ്ക്ക് അവസരമൊരുങ്ങും. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്ര പോകും, ശത്രുജയം.
ചതയം: വ്യവഹാരാദികളിൽ വിജയം പ്രതീക്ഷിക്കാം. മനോധൈര്യം വർധിക്കും. കർമരംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. സന്താനസുഖം, കർമ്മ രംഗത്ത് മേന്മ ഉണ്ടാകും.
പൂരുരുട്ടാതി: മാതാപിതാക്കളിൽ നിന്ന് വളരെ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. യാത്രാഗുണം, സാമ്പത്തിക നേട്ടം, അംഗീകാരം, വിവിധ തരത്തിൽ ഭാഗ്യം അനുകൂലമായി നിൽക്കുന്നു, വസ്തു സംബന്ധമായ ഇടപാടുകൾക്ക് നല്ല സമയമല്ല.
ഉത്തൃട്ടാതി: കുടുംബ സാഹചര്യങ്ങൾ പുഷ്ടിപ്പെടുത്താൻ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗള കർമ്മങ്ങളിൽ പങ്കാളിയാകും.ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും. തൊഴിൽ മേഖലയിൽ മേന്മ, പെട്ടെന്ന് യാത്രകൾ വേണ്ടിവരും.
രേവതി: ശത്രുതയിലുള്ളവർ നിമിത്തം ജോലിയിൽ പ്രതിസന്ധികൾ ഉണ്ടാവാം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്, അശ്രദ്ധ കാണിക്കാതിരിക്കുക. സാമ്പത്തിക പ്രശ്നങ്ങൾ, കർമ്മ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകും, ജോലി ഭാരം അധികരിക്കും.