
തിരുവനന്തപുരം: സ്കൂൾ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിറുത്താൻ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കൺസ്യുമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റ് സ്റ്റാച്യുവിൽ പ്രവർത്തനം ആരംഭിച്ചു.പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്.സുരേഷ്ബാബു സ്റ്റാളുകളുടെ ജില്ലാതല ഉദ്‌ഘാടനം ത്രിവേണി അങ്കണത്തിൽ നിർവഹിച്ചു. 40 ശതമാനം വിലക്കുറവിൽ ജൂൺ 13വരെ മാർക്കറ്റുകൾ പ്രവർത്തിക്കും. 400 സഹകരണ സംഘങ്ങൾ വഴിയും നൂറ് ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയുമാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.റീജിയണൽ മാനേജർ ബി.എസ്.സലീന,ജില്ലാ കോഓർഡിനേറ്റർ കെ.ജെ.സുധീർ എന്നിവർ സംസാരിച്ചു.