തിരുവനന്തപുരം: ഭാരത് ടെക് ഫൗണ്ടേഷൻ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ 'പവർ അപ്പ് തിരുവനന്തപുരം" എന്ന പേരിൽ പ്രമുഖ വ്യക്തികളുമായി സംവാദ വേദിയൊരുക്കി. സോഹോ കോർപ്പറേഷൻ ഫൗണ്ടറും സി.ഇ.ഓയും ആയ ശ്രീധർ വെമ്പു മുഖ്യാതിഥിയായി. കേരളത്തിലെ ജനങ്ങളുടെ കഴിവും ആത്മവിശ്വാസവും വളരെ വലുതാണെന്നും വഴക്കമുള്ള തൊഴിൽ സാഹചര്യം ഉണ്ടെങ്കിൽ സംസ്ഥാനം കുതിച്ചുയരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കണം. സർക്കാർ വ്യവസായ രംഗത്ത് മദ്ധ്യസ്ഥന്റെ ചുമതല കാര്യക്ഷമമായി നിർവഹിക്കണം. റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് രംഗത്ത് കേരളത്തിൽ ക്ലസ്റ്ററുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അതിനായി ടെക്നോളജി രംഗത്ത് രാഷ്ട്രീയ സാന്നിദ്ധ്യം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാരാഒളിമ്പിക്സ് അത്‌ലറ്റ് സിദ്ധാർത്ഥ ബാബു, ടെക്നോപാർക് ഫൗണ്ടർ സി.ഇ.ഒ ജി.വിജയരാഘവൻ, ശ്രീജിത്ത് പണിക്കർ, ഭാരത് ടെക്ക് ഫൗണ്ടേഷൻ മെന്റർ എ.ജയകുമാർ എന്നിവർ പങ്കെടുത്തു.