തിരുവനന്തപുരം: കേരള നിർമ്മാണതൊഴിലാളി കോൺഗ്രസ്(കെ.എൻ.ടി.സി) യു.ഡി.എഫ് സ്ഥാനാർത്ഥികളായ ശശി തരൂരിനും,അടൂർ പ്രകാശിനും പിന്തുണ പ്രഖ്യാപിച്ചു.കെ.എൻ.ടി.സി ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് കോളിയൂർ ചന്ദ്രൻ,​വിനു,​കള്ളിക്കാട് വിശ്വംഭരൻ,​കാട്ടാക്കട ഭാസ്കരൻ,​കെ.എൽ.സതീഷ്,​ശാന്തകുമാരി,​ആർ.ശാമള,​പി.സതി കല്ലടിയാംമൂല,​മണികണ്ഠൻ എന്നിവർ പങ്കെടുത്തു.