photo

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെ പന്തം കൊളുത്തി പ്രതിഷേധിച്ചു. പിണറായി സർക്കാർ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ 15 മാസത്തെ ശമ്പളം നൽകാത്തതിലായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധം എം.എസ്. ഇർഷാദ് ഉദ്ഘാടനം ചെയ്തു. കെ. ബിനോദ്‌, എസ്. പ്രദീപ്കുമാർ, തിബീൻ നീലാംബരൻ, പി. അജിത, എം.എസ്. മോഹനചന്ദ്രൻ, വി.എ. ബിനു, കെ.എം. അനിൽകുമാർ, എ. സുധീർ, ജി.ആർ. ഗോവിന്ദ്, എൻ. പ്രസീന, സി.സി. റെയ്സ്റ്റൺ പ്രകാശ്, പാത്തുമ്മ, എം.അജേഷ്, ജി.എസ്. കീർത്തി നാഥ്, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, പ്രതിഭ അനിൽ, എം.ജി.രാജേഷ് എന്നിവർ പങ്കെടുത്തു.