yours-tomorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഏപ്രിൽ 21 - 1199 മേടം 8 ഞായറാഴ്ച . ( വൈകുന്നേരം 5 മണി 7 മിനിറ്റ് 44 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം )

അശ്വതി: സാമ്പത്തിക ഇടപാടുകള്‍ കാരണം മനോദുഃഖം, വിലപിടിച്ച സംഗതികള്‍ മോഷണം പോകും. ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.

ഭരണി: പ്രതികൂല പരിതസ്ഥിതികളില്‍ ആത്മനിയന്ത്രണം പാലിക്കുക, സ്ത്രീകള്‍ വഴി ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, പലവിധത്തിലുള്ള ധൂര്‍ത്ത്, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

കാര്‍ത്തിക: കുടുംബ ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

രോഹിണി: വാഹനങ്ങളുടെ വ്യവഹാരങ്ങളില്‍ വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ഇഷ്ടജന സംരക്ഷണം നടത്തും, ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും.

മകയിരം: കാർഷിക വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും. അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സംസ്കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

തിരുവാതിര: പങ്കാളിയോട് വാക്ക് പാലിക്കാന്‍ സാധിക്കും, വിദേശത്ത് നിന്നും ആദായം ലഭിക്കും, പ്രണയത്തിലകപ്പെടാം, സഹോദരഗുണം, സന്താനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.

പുണര്‍തം: മുൻപ് ഉണ്ടായിരുന്ന മനോദുരിതത്തില്‍ നിന്നും മോചനം, സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

പൂയം: പൊതുരംഗത്ത് ജനപ്രീതിയും അംഗീകാരവും ലഭിക്കും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

ആയില്യം: കുടുംബത്തോടൊപ്പം ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.

മകം: സംഘർഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, ജീവിതത്തില്‍ പുരോഗതി.
ഗുരുഭക്തിയുണ്ടാകും, ധനാഭിവൃദ്ധി, കുടുംബസുഖം.

പൂരം: രാഷ്ട്രീയ പ്രവർത്തകർ പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രം: ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍, ഉപകാര സ്മരണ കാണിക്കും, സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് സമാധാനം.

അത്തം: ഗൃഹ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉള്ള തടസങ്ങള്‍ മാറിക്കിട്ടും, കുടുംബത്തില്‍ സന്തോഷം കളിയാടും, പരസഹായത്താല്‍ സുഖാനുഭങ്ങള്‍, സഹോദരരിൽ നിന്നും സഹായം ഉണ്ടാകും.

ചിത്തിര: പ്രിയപ്പെട്ടവരാൽ ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ വഴി സുഖവും സമാധാനവും വ്യക്തി ജീവിതത്തിലുണ്ടാകും.

ചോതി: വിപരീത സാഹചര്യങ്ങളിൽ നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, ബന്ധു സമാഗമം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാധ്യത, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം

വിശാഖം: അന്യരുടെ വാഗ്ദാനങ്ങളില്‍ അകപ്പെട്ടു പോകരുത്, കുടുംബവുമായി അകല്‍ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം, സന്താന ലഭ്യത, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും,‍ ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

അനിഴം: സ്ത്രീ വിഷയങ്ങളില്‍ ഉണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും,ദാമ്പത്യ സുഖകൂടുതൽ അനുഭവത്തിൽ വരും, സാഹസീകതയിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ രൂക്ഷമാകും.

കേട്ട: പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, ദൂരയാത്രാക്ലേശവും പണച്ചെലവും, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, പ്രാര്‍ത്ഥനക്ക് ഫലം കിട്ടും, എതിർത്തു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.

മൂലം: ആപത്തുകളില്‍ നിന്നും മോചനം, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും, ആരോഗ്യപരമായി കരുതല്‍ വേണം, ജാമ്യം നില്‍ക്കുന്നത് ഒഴിവാക്കുക.

പൂരാടം: ഫലപ്രദമായ രീതിയില്‍ തൊഴില്‍ മാറ്റം, പ്രവര്‍ത്തിവിജയം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, സാമ്പത്തിക കാര്യങ്ങളില്‍ മേന്മ, ഉല്ലാസ യാത്രകള്‍ നടത്തും, കലാ പ്രവൃത്തികളിൽ വിജയവും അംഗീകാരവും.

ഉത്രാടം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, വ്യവഹാരങ്ങളില്‍ വിജയം, വിദ്യാപരമായ മുന്നേറ്റം, കുടുംബസുഖം, എല്ലാവരോടും നീതി പൂർവ്വം പെരുമാറും, തൊഴിലില്‍ മേന്മ, കീര്‍ത്തി പദവി എന്നിവ ലഭിക്കും.

തിരുവോണം: അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും, നന്മയും, സത്യസന്ധതയും, ഉണ്ടായിരിക്കും, പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരവും മാന്യതയും ലഭിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍, സ്ത്രീകള്‍ മുഖനെ സന്തോഷവും കിട്ടും.

അവിട്ടം: പ്രണയിതാക്കൾക്ക് കുടുംബത്തില്‍ നിന്നും ഉണ്ടായിരുന്ന എതിർപ്പുകൾ അവസാനിക്കും,
കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍കാണിക്കും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും.

ചതയം: മനസ്സിൽ ഉദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ സാധിക്കും, കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം.

പൂരുരുട്ടാതി: പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, രോഗാരിഷ്ടത,അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും, ദാമ്പത്യ സുഖക്കുറവ്, ശത്രു ദോഷം, കളത്രദുഃഖം.

ഉത്തൃട്ടാതി: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക, ഉദരരോഗം വരാം, തൊഴിൽ നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം,‍ സ്ത്രീകൾ മൂലം ദുഃഖം.

രേവതി: യാത്രയിൽ പ്രശ്നങ്ങളും ധനനഷ്ടവും, സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമാകും, രോഗാവസ്ഥ ചിലരുടെ കാര്യത്തില്‍ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങൾ, അന്യരാൽ പ്രയാസങ്ങള്‍ ഉണ്ടാകും.