d

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​വി​രു​ദ്ധ സേ​ന​യാ​യ ദേശീയ സുരക്ഷാസേന (എ​ൻ.​എ​സ്.​ജി) മേ​ധാ​വി​യാ​യി മു​തി​ർ​ന്ന ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ളി​ൻ പ്ര​ഭാ​തി​നെ നി​യ​മി​ച്ചു. നിലവിൽ സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ് ഫോ​ഴ്‌​സ് (സി.​ആ​ർ.​പി.​എ​ഫ്) അ​ഡിഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​ണ്. 2028 ഓഗസ്റ്റ് 31 വരെയാണ് നിയമനം. 1992 ബാച്ച് ആന്ധ്രാപ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് നളിൻ. എ​സ്.​എ​സ്.​ബി മേ​ധാ​വി ദ​ൽ​ജി​ത് സിംഗ് ചൗ​ധ​രി​യാ​ണ് എ​ൻ.​എ​സ്.​ജി​യു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്.