
കൊച്ചി: ഇൻഫോസിസ് സഹസ്ഥാപകനായ എൻ. ആർ. നാരായണ മൂർത്തിയുടെ അഞ്ച് മാസം പ്രായമുള്ള കൊച്ചുമകൻ ഏകാഗ്ര് റോഹൻ മൂർത്തിക്ക് ഈ വർഷം ലാഭവിഹിതമായി 4.2 കോടി രൂപ ലഭിക്കും. ഓഹരി ഒന്നിന് 28 രൂപയുടെ ലാഭ വിഹിതമാണ് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മേയ് 31നാണ് ലാഭവിഹിതത്തിന്റെ റെക്കാഡ് തിയതി. കഴിഞ്ഞ മാസം നാരായണമൂർത്തി 240 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഏകാഗ്രിന് സംഭാവനയായി നൽകിയിരുന്നു. ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികളാണ് കൊച്ചുമകന് അദ്ദേഹം നൽകിയത്.