s
'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ എസ്. വൈ .എസ് സംഘടിപ്പിച്ച പ്ലാറ്റ്യൂൺ അസംബ്ലി സംസ്ഥാന ജന.സെക്രട്ടറി എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലൂടെ മാത്രമേ സ്വതന്ത്ര ഇന്ത്യയുടെ അന്തസ് നിലനിറുത്താനാകൂ എന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം. എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി പ്ലാറ്റ്യൂൺ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോകത്തിനു മാതൃകയാക്കാവുന്ന മൂല്യങ്ങൾ ഉദ്‌ഘോഷിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടെ അന്തസ്. എന്നാൽ പൗരൻമാരുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും സംബന്ധിച്ച് ആശങ്കകളുയരുന്ന സാഹചര്യത്തിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
മൗലികാവകാശങ്ങൾ സ്വതന്ത്രമായും നീതിയുക്തമായും ലഭ്യമാകണം. ഇതിന് ഭരണഘടനാ രൂപവത്കരണ സഭകൾ ജനാധിപത്യ സ്വഭാവത്തിൽ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ശരീഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുല്ല, എസ്.എസ്.എഫ് ദേശീയ അദ്ധ്യക്ഷൻ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നേമം സിദ്ദീഖ് സഖാഫി, മുഹമ്മദലി കിനാലൂർ, സനൂജ് വഴിമുക്ക്, ഫൈസൽ കൊല്ലം എന്നിവർ സംസാരിച്ചു. പ്ലാറ്റ്യൂൺ അസംബ്ലിയുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി പുത്തരിക്കണ്ടത്ത് സമാപിച്ചു.