musk

ന്യൂഡൽഹി: ടെസ്‌ല, സ്പെയ്സ് എക്സ്,​ സ്റ്റാർലിങ്ക്, എക്‌സ് എന്നിവയുടെ ഉടമ എലോൺ മസ്‌ക് ഇന്നുമുതൽ നടത്തായിരുന്ന ഇന്ത്യാ സന്ദർശനം മാറ്റി. ടെസ‌്‌ല കമ്പനിയിലെ ഭാരിച്ച ജോലികൾ മൂലം യാത്ര മാറ്റിവച്ചതായി അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. ഈ വർഷാവസാനം വരാൻ ശ്രമിക്കുമെന്നും പറഞ്ഞു. ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച, ഇന്ത്യയിലെ ടെസ്‌ല വൈദ്യുതി കാർ പദ്ധതി പ്രഖ്യാപനം തുടങ്ങിയ പരിപാടികളാണ് ലക്ഷ്യമിട്ടിരുന്നത്. ബഹിരാകാശ സ്റ്റാർട്ടപ്പുകളിലെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെട്ടിരുന്നു. മസ്‌കിന്റെ വരവിന് മുന്നോടിയായാണ് കേന്ദ്രസർക്കാർ ബഹിരാകാശ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച ഉത്തരവ് പുറത്തിറക്കിയത്.