ഫറ്റോർദ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന പ്ലേ ഓഫിൽ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി എഫ്.സി ഗോവ സെമി ഫൈനലിൽ കടന്നു. ഗോവയുടെ തട്ടകമായ ഫറ്റോർദയിൽ നടന്നമത്സരത്തിൽ നോഹ സദൗയിയും ബ്രൻഡൺ ഫെർണാണ്ടസുമാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്.ലിസർ സിറോകോവിച്ച് ചെന്നൈയിനായി ഒരു ഗോൾ മടക്കി. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. പോയിന്റ് ടേബിളിൽ ഗോവ മൂന്നാമതും ചെന്നൈയിൻ ആറാമതുമായിരുന്നു.
സെമിയിൽ മുംബയ് സിറ്റിഎഫ്.സിയാണ് ഗോവയുടെ എതിരാളികൾ.