
ജയ്‌പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച് ഒമ്പത് മരണം. മദ്ധ്യപ്രദേശിലെ ഖിൽചിപൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഒമ്പത് പേരാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജലവാറിൽ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം.
അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന് പേർ മരിച്ചിരുന്നു. ആറ് പേർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടം സംഭവിച്ചതിന് പിന്നാലെ ഒളിവിലായിരുന്ന ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഡ്രൈവറെ, പൊലീസ് ചോദ്യം ചെയ്തുവരികയാണ്.