
ബോളിവുഡിൽ ധാരാളം ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും. ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ വളരെ സജീവമാണ്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും ധാരാളം ലൈക്കുകൾ ലഭിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ 17ാമത് വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രം ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. മകൾ ആരാധ്യയോടൊപ്പമുള്ള ചിത്രമാണ് താരദമ്പതികൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്.
ഹൃദയത്തിന്റെ രൂപത്തിലുള്ള ഇമോജിയോടൊപ്പമാണ് അഭിഷേകും ഐശ്വര്യയും കുടുംബച്ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് റിതേഷ് ദേശ്‌മുഖ്, ബോബി ഡിയോൾ, സോനു സൂദ് അടക്കമുള്ള സെലിബ്രിറ്റികൾ ആശംസകളും അറിയിച്ചിട്ടുണ്ട്.
അഭിഷേകും ഐശ്വര്യയും വേർപിരിയുന്നതായുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നെങ്കിലും കുടുംബച്ചിത്രങ്ങളും പരസ്‌പരമുള്ള ആശംസകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് ഇരുവരും അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരുന്നു.