
റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എഴുപുന്നയിൽ ആരംഭിച്ചു. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. തീർത്തും കോമഡി ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോർജ്, ആൻസൻ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗ എന്ന ചിത്രത്തിന് രചന നിർവഹിച്ച സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും. ഒമറിന്റേതാണ് കഥ.ഛായാഗ്രഹണം ആൽബി . അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ,സംഗീതം വില്യം ഫ്രാൻസിസ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് അരുൺ മനോഹർ. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു ആണ് നിർമ്മാണം. അബാം മൂവിസ് നിർമ്മിക്കുന്ന പതിനഞ്ചാമത് ചിത്രമാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്