ss

മലയാളികൾക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ദേശീയഗാനം ... മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന "മലയാളി ഫ്രം ഇന്ത്യ" എന്ന ചിത്രത്തിലെ ഗാനമാണ് പുറത്തിറങ്ങിയത്. ലോകത്ത് എവിടെയും മലയാളിയുണ്ട്.... ചന്ദ്രനിൽ ചെന്നാലും അവിടെ കട ഇട്ടു നിൽക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി....മലയാളിയെ തൊട്ടാൽ... അക്കളീ ഈ കളി തീക്കളി.... എന്നാൽ സ്നേഹിച്ചാലോ .... ചങ്ക് കൊടുത്തും സ്നേഹിക്കും.... ഇത്തരത്തിൽ മലയാളികളുടെ സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന ഗംഭീര പാട്ട് തന്നെയാണ് മലയാളികൾക്ക് വേണ്ടി സംഗീതസംവിധായകൻ ജയ്ക്സ് ബിജോയ് നൽകിയിരിക്കുന്നത്. മേയ് 1ന് തിയേറ്രറിൽ എത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ , ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റ് താരങ്ങൾ. നേരത്തേ പുറത്തിറങ്ങിയ കൃഷ്ണ പാട്ടും ശ്രദ്ധ നേടിയിരുന്നു. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടേതാണ് വരികൾ. അക്ഷയ് ഉണ്ണിക്കൃഷ്ണൻ,
ജയ്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലാപനം.
ഛായാഗ്രഹണം സുദീപ് ഇളമൺ.