
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ വി.ബിജുകുമാറിനെ കേരള എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എൻ.ജി.ഒ യൂണിയൻ പ്രവർത്തകനും കഴിഞ്ഞ പത്തു വർഷത്തിലധികമായി അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന ബിജുകുമാറിനെ ആർക്കും മറക്കാൻ കഴിയില്ലെന്ന് അനുസ്മരണ യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ പറഞ്ഞു. യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ്.ജെ മോറിസ്, ആർ.എം.ഒ ഡോ.മോഹൻ റോയ്, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സാജൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി.സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.എ.ബിജുരാജ്, പ്രസിഡന്റ് കെ.എം.സക്കീർ, ഏരിയാ സെക്രട്ടറിമാരായ വികാസ് ബഷീർ, പി.ഡൊമിനിക് ,സ്റ്റാഫ് വെൽഫയർ കൺവീനർ രാജീവ് എന്നിവർ സംസാരിച്ചു. റഷീദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.