s

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടത്തുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു. 19ന് നടന്ന വോട്ടെടുപ്പിൽ 69.18 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്.ഇ ബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിംഗ്), ക്ഷേത്രിഗാവോ- നാല് ബൂത്ത്, തോങ്‌ജു- ഒരു ബൂത്ത്, ഉറിപോക്ക്- മൂന്ന് ബൂത്ത്, കൊന്തൗജം- ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സം​ഘ​ർ​ഷങ്ങൾ ഉണ്ടായിരുന്നു. ര​ണ്ടു ലോ​ക്‌സഭ മ​ണ്ഡ​ല​ങ്ങ​ൾ (ഔ​ട്ട​ർ മ​ണി​പ്പൂ​ർ, ഇ​ന്ന​ർ മ​ണി​പ്പൂ​ർ) മാ​ത്ര​മു​ള്ള മ​ണി​പ്പൂ​രി​ൽ ഇ​ന്ന​റി​ലെ മുഴുവൻ മണ്ഡലങ്ങളിലും ഔ​ട്ട​റി​ലെ 15 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഔ​ട്ട​റി​ലെ ബാ​ക്കി 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ 26ന് ​ര​ണ്ടാം ​ഘ​ട്ട​ത്തി​ലാ​ണ് വിധിയെഴുത്ത്.