lady

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനായി വ്യായാമവും, മരുന്നും മാത്രമല്ല ശരിയായ ഭക്ഷണവും ഏറെ സഹായകരമാണ്. രക്തക്കുഴലുകളിലും കോശങ്ങളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്‌ട്രോൾ. ഹോർമോൺ ബാലൻസ് നിലനിർത്താൻ ആവശ്യമായ വളരെ പ്രധാനപ്പെട്ട ഘടകമാണിത്.എന്നാൽ കൊളസ്‌ട്രോൾ അമിതമായാൽ അത് ശരീരത്തിന് ദോഷകരമാണ്.

ഈ അവസ്ഥ ധമനികളുടെ ഭിത്തികളെ തടസ്സപ്പെടുത്തുകയും രക്തപ്രവാഹത്തിന് ഹാനികരമാകുകയും ചെയ്യുന്നതിനാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് അമിതവണ്ണം, പ്രമേഹം, സന്ധി വേദന എന്നിവയ്ക്കും കാരണമാകും.

കൊഴുപ്പ് കൂടിയ ഭക്ഷണം, പ്രോട്ടീന്റെ അഭാവം, അപര്യാപ്തമായ ശാരീരിക ചലനം, പുകവലി, അമിതഭാരം എന്നിവയാണ് ശരീരത്തിൽ കൊളസ്‌ട്രോൾ ഉയരാൻ കാരണമാവുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ പോലും കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാനാവും. കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ അറിയാം.

1. വാഴപ്പഴം
ഉയർന്ന പൊട്ടാസ്യവും നാരുകളും അടങ്ങിയ വാഴപ്പഴം രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.


2. നാരുകൾ അടങ്ങിയ ഭക്ഷണം

ഫൈബർ കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. ഫൈബർ ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു, ഇതിനൊപ്പം ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. പയറുവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ ഗുണകരമാണ്.


3. ഓട്സ്

നാരുകളാൽ സമ്പന്നമാണ് ഓട്സ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഓട്സിനാവും. ശരീരഭാരം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ദിവസവും ഒരു നേരത്തെ ആഹാരം ഓട്സാക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

4. പ്രോട്ടീൻ

ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കാൻ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിനൊപ്പം വ്യായാമവും ചെയ്യണം. മുട്ട, പനീർ, ഗ്രീൻബീസ്, പയർ, ചെറുപയർ, കൊഞ്ച് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.