
റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന മാവോയിസ്റ്റിനെ വധിച്ചു. ജില്ലയിലെ ഭൈരംഗഡ് മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേഷ്‌കുതുൾ വനത്തിൽ ജില്ലാ റിസർവ് ഗാർഡ് സംഘം നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
സ്‌ഫോടക വസ്തുക്കളും നിരവധി ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ 16ന് നടന്ന ഏറ്റുമുട്ടലിലൂടെ 29 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. പിന്നാലെ സേനയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് പറഞ്ഞിരുന്നു.
വനിതാ കേഡറെ
അറസ്റ്റ് ചെയ്‌തു
അതിനിടെ ഈ മാസം ആദ്യം ഏറ്രുമുട്ടലിനിടെ പരിക്കേറ്രിരുന്ന മാവോയിസ്റ്ര് സംഘത്തിലെ വനിതാ കേഡറെ പൊലീസ് അറസ്റ്ര് ചെയ്‌തു.
കഴിഞ്ഞ 12ന് ധംതാരി ജില്ലയിലെ കരിപാനി, ഏകവാരി ഗ്രാമങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്. 25കാരി മാംഗോ നുരേതി എന്ന സിന്ധുവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഛത്തീസ്ഗഢിൽ കഴിഞ്ഞ ആഴ്‌ച
സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 18 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് ഓപ്പറേഷനുകൾ ഇപ്പോഴും തുടരുകയാണ്.
കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
കാങ്കർ ജില്ലയിൽ മാത്രം 60,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.