epl

ലണ്ടൻ : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ വോൾവർ ഹാംപ്ടണിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്സനൽ

ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തു. 45-ാം മിനിട്ടിൽ ലിയാൻഡ്രോ ട്രൊസാഡും ഇൻജുറി ടൈമിൽ മാർട്ടിൻ ഒഡേഗാർഡും നേടിയ ഗോളുകൾക്കാണ് ആഴ്സനലിന്റെ വിജയം.

ഇതോടെ ആഴ്സനലിന് 33 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി. 32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതുള്ള ലിവർപൂളിന് 32 കളികളിൽ നിന്ന് 71 പോയിന്റുണ്ട്.