
തിരുവനന്തപുരം: ആറ്റിങ്ങൽ എൻജിനിയറിംഗ് കോളേജ് ഫെസ്റ്റായ ദക്ഷ യന്ത്രയുടെ പ്രചരണാർത്ഥം വിദ്യാർത്ഥികൾ മാനവീയം വീഥിയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിദ്യാർത്ഥികളിൽ ഒരുമ വളർത്തിയെടുക്കാൻ ഫ്ലാഷ് മോബ് പോലുള്ളവ സഹായകമാണെന്ന് പരിപാടിയിൽ പങ്കെടുത്ത് പ്രിൻസിപ്പൽ വൃന്ദ വി.നായർ പറഞ്ഞു. മേയ് 3ന് ആരംഭിക്കുന്ന ത്രിദിന ടെക്നോ-കൾച്ചറൽ ഫെസ്റ്റായ ദക്ഷ യന്ത്രയിൽ പ്രോജക്ട് എക്‌സ്‌പോ, ഹാക്കത്തോൺ,കോഡിംഗ് ചലഞ്ചുകൾ,പ്രൊഡക്‌റ്റ് ഡിസൈൻ മത്സരങ്ങൾ,ഫാഷൻ ഡിസ്‌പ്ലേ,സ്‌പോട്ട് ഡബ്ബിംഗ് തുടങ്ങി നിരവധി സാങ്കേതിക-സാംസ്‌കാരിക മത്സരങ്ങൾ സംഘടിപ്പിക്കും.