തിരുവനന്തപുരം: ബി.ജെ.പി നേതാവായിരുന്ന അഡ്വ.ബി.കെ.ശേഖറിന്റെ 13 -ാം ചരമ വാർഷികാചാരണത്തിന്റെ ഭാഗമായി കമലേശ്വരം ക്ഷേമാ ഫൗണ്ടേഷൻ കുര്യാത്തി ആനന്ദ നിലയത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം മുൻ മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്‌ പ്രസിഡന്റ് എം.രാധാകൃഷ്ണൻ,ജി.മാഹീൻ അബുബക്കർ,കരമന അജിത്ത്,അഡ്വ. പുഞ്ചക്കരി രവി,ഫെർക്ക സെക്രട്ടറി അഡ്വ.മരുതൻകുഴി സതീഷ്,ആനന്ദ നിലയം സെക്രട്ടറി കുര്യാത്തി ശശി എന്നിവർ പങ്കെടുത്തു.