
കല്ലമ്പലം: രൂപമാറ്റം വരുത്തിയ കാറുമായി കോളേജ് പരിസരത്ത് അഭ്യാസം കാണിച്ച യുവാക്കളെയും കാറും പിടികൂടി. ഇന്നലെ രാവിലെ രണ്ട് യുവാക്കൾ രൂപമാറ്റം വരുത്തിയ കാറുമായി നെടുംപറമ്പ് രാജധാനി എഞ്ചിനീയറിംഗ് കോളേജ് പരിസരത്തെത്തിയത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് കേസെടുക്കുകയും ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽ. ജി.എസ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ അൻസാരി, അരുൺ എന്നിവരടങ്ങിയ സംഘമാണ് കാർ കസ്റ്റഡിയിലെടുത്തത്.