s

ന്യൂഡൽഹി: നടിയും മാണ്ഡി ബി.ജെ.പി സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് കോൺ​ഗ്രസിനെതിരെ പരാതി. ഹിമാചൽ പ്രദേശ് ബി.ജെ.പി ഘടകമാണ് പരാതിയുമായി രം​ഗത്തെത്തിയത്.

പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിൽ കങ്കണയുടെ സ്വഭാവഹത്യ നടത്താൻ കോൺ​ഗ്രസ് വിവിധ ഘടകങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. കങ്കണയെ നെ​ഗറ്റീവ് കഥാപാത്രമായി ചിത്രീകരിക്കാൻ ഹമീർപൂർ യൂത്ത് കോൺ​ഗ്രസ് ക്ലബ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ദ്വയാർത്ഥ തലക്കെട്ടുകൾ നൽകുകയും ചെയ്തുവെന്നും ബി.ജെ.പി ആരോപിച്ചു.