pic

ടോക്കിയോ: ജപ്പാനിൽ രണ്ട് നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേരെ കാണാനില്ല. പ്രാദേശിക സമയം, ശനിയാഴ്ച രാത്രി 10.30ന് ഇസു ദ്വീപിന് സമീപം പസഫിക് സമുദ്രത്തിന് മുകളിലായിരുന്നു അപകടം. കാണാതായ സൈനികർക്കായി സമുദ്രത്തിൽ തെരച്ചിൽ തുടരുകയാണ്. ഇരു ഹെലികോപ്റ്ററുകളും പരിശീലന പറക്കൽ നടത്തവെയായിരുന്നു അപകടം. കൂട്ടിയിടിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജപ്പാൻ അറിയിച്ചു.