pic

കൊളംബോ: ശ്രീലങ്കയിൽ മോട്ടോർ റേസിംഗ് പരിപാടിക്കിടെ കാർ കാണികൾക്കിടെയിലേക്ക് ഇടിച്ചുകയറി എട്ടുവയസുകാരി അടക്കം 7 പേർക്ക് ദാരുണാന്ത്യം. 21 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ഇന്നലെ ദിയതലാവ പട്ടണത്തിലെ ഫോക്സ് ഹിൽ സർക്യൂട്ടിൽ ശ്രീലങ്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു അപകടം. മരിച്ചവരിൽ മത്സരത്തിന്റെ നാല് സംഘാടകരും ഉൾപ്പെടുന്നു.

കൊവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന മത്സരത്തിലേക്ക് കാണികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. ഏകദേശം ഒരു ലക്ഷം പേർ മത്സരം കാണാനെത്തുമെന്നായിരുന്നു വിലയിരുത്തൽ.