wedding

വിവാഹ ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നവരാണ് പലരും. സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതിന് പിന്നാലെ പുതിയ പുതിയ ഐഡിയകളിൽ വിവാഹം നടത്തുകയും അത് വെെറലാകുകയും ചെയ്യുന്നു. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു വിവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ സെർമാറ്റിലാണ് സംഭവം. മഞ്ഞ് ഉപയോഗിച്ചാണ് വിവാഹ വേദി മുതൽ അലങ്കാരങ്ങൾ വരെ ചെയ്തിരിക്കുന്നത്.

റേസർ ഡാരൻ ല്യൂയിംഗിന്റെയും ലൂസി ല്യൂയിംഗിന്റെയും വിവാഹമായിരുന്നു ഇത്. സമുദ്രനിരപ്പിൽ നിന്ന് 2727 മീറ്റർ ഉയരത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. മഞ്ഞുമൂടിയ മലയിൽ വെള്ള, നീല നിറത്തിലുള്ള പൂക്കൾ കൊണ്ടാണ് വിവാഹ വേദി അലങ്കരിച്ചിരിക്കുന്നത്. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലാണ്. ഒരു കൂറ്റൻ ഐസ്‌കൃൂബിനുള്ളിൽ വധുവും വരനും നിൽക്കുന്നതും കാണാം.

അതിഥികൾക്കുള്ള കസേരകളും ഐസിന്റെ പ്രീതി സൃഷ്ടിക്കുന്നവയായിരുന്നു. വിവാഹത്തിന്റെ കൺസെപ്റ്റും പ്ലാനിഗും നടത്തിയത് ടെഹിയ നാർവൽ എന്ന കമ്പനിയാണ്. മാറ്റർഹോൺ പർവതത്തെ സാക്ഷിയാക്കിയായിരുന്നു വിവാഹ വേദി. ഐ ആം ഫ്ലവർ എന്ന കമ്പനിയാണ് പൂക്കൾ നിറച്ച വേദി രൂപകൽപ്പന ചെയ്തത്. ഉയർന്നുപൊങ്ങി പറക്കുന്ന പറവയായി ഒരു കലാകാരൻ, സംഗീതം, നൃത്തം തുടങ്ങിയവയും വിവാഹ ആഘോഷത്തിന്റെ ഭാഗമായിരുന്നു. വേദി ഒ രുക്കുന്നതിന്റെയും മറ്റും മേക്കിംഗ് വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലാണ്.

View this post on Instagram

A post shared by LEBANESE WEDDINGS (@lebaneseweddings)