sunnyleone

ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും മലയാളത്തിൽ. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ലിയോൺ പ്രധാന വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചാണ് താൻ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ പോകുന്നു എന്ന വിവരം സണ്ണി പങ്കുവച്ചത്. മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണെന്നും താരം കൂട്ടിച്ചേർത്തു.

'ഒടുവിൽ എന്റെ കൈപൊള്ളി'യെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തേങ്ങയ്ക്കു മുകളിൽ നടി കർപ്പൂരം കത്തിക്കുന്നതും കൈപൊള്ളുന്നതും വീഡിയോയിൽ കാണാം. 2018ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് പാമ്പള്ളിക്ക്. സിൻജാർ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

ലക്ഷദ്വീപിലെ ജസരി ഭാഷയിലെ ആദ്യ സിനിമയായിരുന്നു സിൻജാർ. അതേ സമയം മമ്മൂട്ടി നായകനായ മധുരരാജയിലെ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടാണ് സണ്ണി ലിയോൺ മലയാളത്തിലേക്ക് എത്തുന്നത്. പാൻ ഇന്ത്യൻ സുന്ദരി എന്ന മലയാളം വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Sunny Leone (@sunnyleone)