pic

കാൻബെറ: ഓസ്ട്രേലിയയിൽ മുതലയുടെ ആക്രമണത്തിൽ 16 കാരന് ദാരുണാന്ത്യം. ടോറിസ് കടലിടുക്കിലെ സായ്ബായി ദ്വീപിന് സമീപമായിരുന്നു സംഭവം. ചെറു ബോട്ട് കേടായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന 13കാരനുമായി തീരത്തേക്ക് നീന്തുമ്പോഴായിരുന്നു മുതലയുടെ ആക്രമണം. നീന്തുന്നതിനിടെ 16കാരൻ അപ്രത്യക്ഷമാവുകയായിരുന്നു. ഭയന്നുപോയ 13കാരൻ തീരത്തെത്തിയ ഉടൻ വിവരം അധികൃതരെ അറിയിച്ചു. ക്വീൻസ്‌ലൻഡ് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ മൃതദേഹം സമീപത്തെ കണ്ടൽക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മുതല ആക്രമിച്ചതിന്റെ ആഴത്തിലുള്ള പാടുകൾ കണ്ടെത്തി.