
എത്ര നന്നായി ശ്രദ്ധിച്ചാലും മുഖത്തെ അമിത രോമങ്ങൾ അഭംഗിയായി മാറാറുണ്ട്. ഇത് മാറ്റാനായി പല തരത്തിലുള്ള മാർഗങ്ങളുണ്ട്. ഷേവിംഗ്, വാക്‌സിംഗ് തുടങ്ങിയ മാർഗങ്ങളാണ് പലരും സ്വീകരിക്കുന്നത്. എന്നാൽ, ഇതിനെക്കാളെല്ലാം എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ മുഖത്തെ രോമങ്ങൾ മാറ്റാം. ഒരിക്കൽ ചെയ്‌താൽ പിന്നീട് രോമ വളർച്ച കുറയുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ പീൽ ഓഫ് മാസ്‌ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഫ്ലേവർ ഇല്ലാത്ത ജെലാറ്റിൻ - 1 ടേബിൾസ്‌പൂൺ
ചൂടാക്കിയ പാൽ - 4 ടേബിൾസ്‌പൂൺ
തേൻ - 1 ടീസ്‌പൂൺ
കസ്‌തൂരി മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ജെലാറ്റിനിലേക്ക് ചൂട് പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ജെലാറ്റിൻ അലിയുമ്പോൾ അതിലേക്ക് തേനും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക.
ഉപയോഗിക്കേണ്ട വിധം
മുഖം നന്നായി വൃത്തിയാക്കിയ ശേഷം ചെറുതായി ആവിപിടിക്കുക. ശേഷം ഈ പാക്ക് ഇളം ചൂടോടെ മുഖത്ത് പുരട്ടുക. ബ്ലാക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും മാറണമെങ്കിൽ ആ ഭാഗത്ത് നല്ല കട്ടിയായി പുരട്ടിക്കൊടുക്കേണ്ടതാണ്. ഒരു മണിക്കൂറിന് ശേഷം നന്നായി ഉണങ്ങുമ്പോൾ പീൽ ഓഫ് മാസ്‌ക് മുഖത്ത് നിന്നും ഇളക്കി മാറ്റാൻ സാധിക്കുന്നതാണ്. പുരികത്തും കണ്ണിന്റെ താഴെയും പുരട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മുഖത്ത് നിന്ന് മാസ്‌ക് മാറ്റുമ്പോൾ ചെറിയ രീതിയിൽ വേദന ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.