couple-friendly-hotel

നിങ്ങളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് താമസ സൗകര്യം. കുറഞ്ഞ ചെലവിൽ സുരക്ഷിതമായ ഹോട്ടൽ കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും യാത്ര പോകാൻ തയ്യാറെടുക്കുന്നവരെ പിന്നോട്ടടിപ്പിക്കുന്ന ഒരു കാര്യം കൂടിയാണിത്. ഇനി പങ്കാളി അവിവാഹിതർ കൂടിയാണെങ്കിൽ പറയുകയും വേണ്ട. ഒരുമിച്ച് മുറിയെടുക്കുമ്പോഴുള്ള തുറിച്ചുനോട്ടവും ചോദ്യം ചോദിക്കലുമെല്ലാം നമ്മെ അലോസരപ്പെടുത്തും. അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് ഒരു മുറി ബുക്ക് ചെയ്യാൻ അനുവദിക്കുന്ന ശൃഖലകളെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നത് മറ്റൊരു സത്യമാണ്. നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങളെ വിലയിരുത്താത്ത ഹോട്ടൽ ശൃംഖലകൾ ഏതൊക്കെയാണെന്ന് നോക്കാം...

1, സ്‌റ്റേ അങ്കിൾ
ഇന്ത്യയിലെ ദമ്പതികൾക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഹോട്ടൽ ബുക്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് സ്‌റ്റേ അങ്കിൾ. വിവാഹിതർക്കും അവിവാഹിതർക്കും ഒരുപോലെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇവിടെ താമസ സൗകര്യം ബുക്ക് ചെയ്യാം. ഇന്ത്യയിലെ നാൽപ്പതോളം നഗരങ്ങളിൽ സ്‌റ്റേ അങ്കിളിന്റെ താമസ സൗകര്യം ലഭ്യമാണ്. വരും വർഷങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

2, ഫാബ് ഹോട്ടൽ
ദമ്പതികൾക്ക് അനുയോജ്യമായ മറ്റൊരു താമസ ശൃംഖലയാണ് ഫാബ് ഹോട്ടൽ. അവിവാഹിതരായ പങ്കാളികൾക്ക് ഈ ഹോട്ടലിൽ സുരക്ഷിതവും വിശ്വസനീയമായ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു. വളരെ ലളിതമായി ഫാബ് ഹോട്ടൽ പ്ലാറ്റ്‌ഫോമിൽ ബുക്ക് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ എല്ലാം ഫാബ് ഹോട്ടലിന് ശൃംഖലകളുണ്ട്.

3, ഒയോ റൂംസ്
ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഹോട്ടൽ ശൃംഖലകളിൽ ഒന്നാണ് ഒയോ റൂംസ്. വിവാഹിതർക്കും അവിവാഹിതർക്കും ഒരുപോലെ എളുപ്പത്തിൽ മുറി ബുക്ക് ചെയ്യാൻ ഒയോ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. കുറഞ്ഞ ചെലവിൽ താമസസൗകര്യം ലഭിക്കും എന്നതാണ് ഒയോ റൂമുകളുടെ പ്രത്യേകത.

4, ബ്രെവിസ്റ്റേ
ഏറ്റവും കുറഞ്ഞ നേരത്തെ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് ബ്രെവിസ്റ്റേ. പ്രാഥമികമായി ദമ്പതികൾക്കും യാത്രക്കാർക്കും ഫ്‌ളെക്സിബിൾ ബുക്കിംഗ് ഓപ്ഷനുകൾ നൽകുന്നു എന്നതാണ് ബ്രെവിസ്‌റ്റേയുടെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ചുമത്തില്ല. മാത്രമല്ല, അവരുടെ ഇഷ്ടത്തിനനുസിരിച്ച് ചെക്ക് ഇൻ, ചെക്ക് ഔട്ട് സൗകര്യങ്ങൾ ലഭ്യമാണ്.

5, മിസ്‌റ്റേ
ഫ്‌ലെക്സിബിൾ ചെക്ക് ഇൻ, ചെക്ക് ഔട്ട് സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമാണ് മിസ്‌റ്റേ. യാത്രക്കാർക്ക്, പ്രത്യേകിച്ച് ദമ്പതികൾക്ക് കൃത്യമായ സമയപരിധിക്കായി ഹോട്ടൽ മുറികൾ റിസർവ് ചെയ്യാൻ പ്രാപ്തമാക്കുന്നതിൽ മിസ്‌റ്റേ സ്‌പെഷ്യലൈസ് ചെയ്യുന്നു. കുറഞ്ഞ ചെലവിൽ മികച്ച താമസ സകൗര്യം ലഭിക്കുമെന്നതാണ് മിസ്‌റ്റേയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഹോട്ടൽ ബുക്ക് ചെയ്യുന്നത് കാര്യമായ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നില്ല.