
ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരിം കഥയെഴുതി സംവിധാനം ചെയ്യുന്ന ആരോ മേയ് 9ന് റീൽ ക്രാഫ്ട് സ്റ്റുഡിയോസ് പ്രദർശനത്തിന് എത്തിക്കുന്നു. സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ റഷീദ് പാറയ്ക്കൽ, കരിം.
വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ വിനോദ് .ജി. പാറാട്ട്, വി.കെ. അബ്ദുൾ കരിം, ബിബിൻ ജോഷ്വാ ബേബി, സാം വർഗീസ് ചെറിയാൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
നടികർ
ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ മേയ് 3ന് തിയേറ്ററിൽ.ഭാവനയാണ് നായിക.സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, വീണ നന്ദകുമാർ, അൽത്താഫ് സലിം, മേജർ രവി, ഗണപതി, സഞ്ജു ശിവറാം, ഇന്ദ്രൻസ് , ഖാലിദ് റഹ്മാൻ, അബു സലിം, മധുപാൽ, ജയരാജ് കോഴിക്കോട്, അഭിരാംരാധാകൃഷ്ണൻ, ബിപിൻ ചന്ദ്രൻ, ജസീർ മുഹമ്മദ്, അഖിൽ കണ്ണപ്പൻ, രഞ്ജിത്ത് , മനോഹരി ജോയ്, മാല പാർവതി, ദേവിക ഗോപാൽ, ബേബി ആരാധ്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.തിരക്കഥ  സുവിൻ .എസ്. സോമശേഖരൻ. ഗോഡ് സ്പീഡ് ആന്റ് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവർ ചേർന്നാണ് നിർമ്മാണം.