
കോളിവുഡിൽ മാത്രമല്ല കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരുളള നടനാണ് സൂര്യ. ഒരുനോക്ക് കാണാനായി ഓടിയെത്തുന്ന ആരാധകർക്കായി സമയം ചെലവഴിക്കാനും താരം മറക്കാറില്ല. ആരാധകരോട് കുശലം പറയുന്നതും അവർക്കൊപ്പം സെൽഫിയെടുക്കുന്ന സൂര്യയുടെ ചിത്രങ്ങളും വൈറലാകാറുണ്ട്. അത്തരത്തിൽ 2021ൽ നടന്ന ഒരു സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
•Recent clicks of @Suriya_offl anna in a @Hari_AISFC marraige function❣️
— Suriya fans club™ (@sfcpudukkottai) January 25, 2021
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️@rajsekarpandian@mi_offl | @Hari_AISFC@AariSuriya |@sfcpudukkottai
:#VaadiVaasal #Suriya40 pic.twitter.com/srmXM7SJrw
തമിഴ്നാട്ടിലെ ഒരു ആരാധകന്റെ വിവാഹത്തിന് സൂര്യ അപ്രതീക്ഷിതമായി കടന്നുവരുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ചർച്ചയാകുന്നത്. ഫാൻസ് ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിനാണ് സൂര്യയെത്തിയത്. മാസ്കും വെളള ഷർട്ടും ധരിച്ചെത്തിയ താരത്തെ ആദ്യം ആർക്കും മനസിലായില്ല. തുടർന്ന് ദമ്പതികളുടെ സമീപത്തെത്തിയതിനുശേഷമാണ് താരം മാസ്ക് മാറ്റിയത്. ഒടുവിൽ ഹരിക്ക് താലി കൈമാറിയതും വിവാഹത്തിന്റെ ചടങ്ങുകൾക്ക് മുഖ്യപങ്കുവഹിച്ചതും സൂര്യ തന്നെയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സൂര്യ ഫാൻസ് അസോസിയേഷൻ എന്ന പേരിലുളള എക്സ് പേജാണ് പങ്കുവച്ചത്. ഇതിനകം തന്നെ പോസ്റ്റിന് പ്രതികരണവുമായി ലക്ഷക്കണക്കിനുപേരാണ് രംഗത്തെത്തിയത്.
• Exclusive video : @Suriya_offl ♥️ Today Morning! @Hari_AISFC marriage
— Suriya Fans Club Kerala™ (@AKSFWA1) January 25, 2021
#Suriya40 #VaadiVaasal pic.twitter.com/i4rZN5AkIK
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ പുതിയ ചിത്രം. മൂന്നൂറ് കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂര്യക്കൊപ്പം നായികയായി എത്തുന്നത് ദിഷാ പഠാണിയാണ്. നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വടിവാസൽ' എന്ന ചിത്രത്തിൽ സൂര്യ നായകനായി എത്തുമെന്ന വാർത്തകൾ മുൻപ് വന്നിരുന്നു. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം,