viral

ആരാധികയായ വയോധികയോട് നർമസല്ലാപം നടത്തുന്ന മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് 'പോരുന്നോ എന്റെ കൂടെ' എന്നാണ് താരം ചോദിച്ചത്. അതിനുമറുപടിയായി ആരാധിക ഇല്ലെന്നും പറഞ്ഞിരുന്നു. ഇതോടെ വീഡിയോ കാണാനായി ലക്ഷക്കണക്കിനാളുകളാണ് ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നത്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ദിനത്തിലാണ് മോഹൻലാലിനെ കാണാനായി ആരാധിക എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാനായി കാറിൽ കയറാനായി പോയ താരത്തിന്റെ സമീപത്തേക്ക് ആരാധിക എത്തുകയായിരുന്നു. മോഹൻലാലിനെ കണ്ടതിലുളള സന്തോഷത്തിൽ അവർ താരത്തെ സ്പർശിക്കുകയും തലോടുകയും ചെയ്തു. ഇതോടെയാണ് താരം പോരുന്നോ തന്റെ കൂടെയെന്ന് ചോദിച്ചത്. ആദ്യം അവർ ഇല്ലെന്ന് മറുപടി പറഞ്ഞെങ്കിലും പിന്നീട് വന്നേക്കാട്ടോയെന്ന് മറുപടി തിരുത്തി പറയുകയായിരുന്നു. തുടർന്ന് വയോധികയോട് ഏറെനേരം സംസാരിച്ചതിനുശേഷമാണ് മോഹൻലാൽ മടങ്ങിയത്.

View this post on Instagram

A post shared by The Complete Actor (@thecompleteactor_)

എൽ 360 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് ആരംഭിച്ചത്. സൗദി വെള്ളക്കയ്ക്കുശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ശോഭനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ജോഡികളായി അഭിനയിച്ചത്.