injected

പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി അജ്ഞാതൻ വയോധികയ്ക്ക് കുത്തിവയ്പ്പ് നൽകിയതായി പരാതി. ഇന്ന് രാവിലെ പത്തനംതിട്ട റാന്നി വലിയകലുങ്ക് സ്വദേശി 66കാരിയായ ചിന്നമ്മയുടെ വീട്ടിലെത്തിയ യുവാവാണ് ഇവർക്ക് കുത്തിവയ്പ്പ് എടുത്തത്. കൊവിഡിന്റെ ബൂസ്റ്റർ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയ്ക്ക് കുത്തിവച്ചത്. താൻ വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിർബന്ധിച്ച് കുത്തിവയ്പ്പെടുക്കുകയായിരുന്നുവെന്ന് ചിന്നമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയിട്ടാണ് യുവാവ് പോയത്. നടുവിന് ഇരുവശത്തും കുത്തിവയ്പ്പ് നൽകിയെന്നാണ് ചിന്നമ്മ പറഞ്ഞത്. സംഭവത്തിൽ റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്. കുത്തിവയ്പ്പ് എടുക്കാൻ വന്ന യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.