
കൊൽക്കത്ത : ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഔട്ടായതിന് പിന്നാലെ അമ്പയറുമായി തർക്കിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കൊഹ്ലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ശിക്ഷ വിധിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ തന്റെ പുറത്താകലിൽ അതൃപ്തനായാണ് കൊഹ്‌ലി അമ്പയറോട് തർക്കിച്ചത്. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിൾ 2.8-നു കീഴില്‍ വരുന്ന കുറ്റകൃത്യം നടത്തിയതിനാണ് കൊഹ്‌ലിക്ക് പിഴയിട്ടത്. സംഭവത്തില്‍ കൊഹ്‌ലി കുറ്റം സമ്മതിച്ചതായി ഐ.പി.എൽ അധഇകൃതർ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ബംഗളൂരു ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസിന് ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചതിന് പിന്നാലെയാണ് കൊഹ്‌ലിക്കെതിരേയും നടപടിയുണ്ടാകുന്നത്. മത്സരത്തിൽ കൊൽക്കത്ത 1 റൺസിന് ജയിച്ചിരുന്നു.