i

ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖ് എന്ന വ്യക്തിയും ഭാര്യയുമാണ് അറസ്റ്റിലായത്.

കുങ്കുമത്തിന് പകരം ബുർഖ ഉപയോഗിക്കാനും ദിവസം അഞ്ച് പ്രാവശ്യം നമസ്‌കരിക്കാനും യുവതിയെ ദമ്പതികൾ നിർബന്ധിച്ചുവെന്നും പരാതിയുണ്ട്. ഭർത്താവിനെ ഒഴിവാക്കി മതം മാറി ദമ്പതികളോടൊപ്പം താമസിച്ചില്ലെങ്കിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

2020 ലാണ് യുവതി റഫീഖിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇവരുടെ ബന്ധം വളർന്നു. യുവതി ഭർത്താവുമായി പിരിയുകയും ചെയ്തു. 2021 മുതൽ യുവതി റഫീഖിന്റെയും ഭാര്യയുടെയും ഒപ്പമായിരുന്നു താമസം. റഫീഖ് യുവതിയെ ഭാര്യയുടെ മുന്നിൽ വെച്ച് ഒന്നിലധികം തവണ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. മതസ്വാതന്ത്ര്യത്തിനുള്ള കർണാടക സംരക്ഷണ നിയമം, ഐ.ടി ആക്ട് , എസ്‌.സി/എസ്‌.ടി ആക്‌ട്, പീഡനം, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിലിടൽ പാർപ്പിക്കൽ എന്നീ വകുപ്പുകളാണ് ദമ്പതിക്കൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.