accident

കോഴിക്കോട്: കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നസീമ (36), മകൾ ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. കൊച്ചുവേളി–ചണ്ഡീഗഡ് സമ്പർക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.

നസീമ സംഭവ സ്ഥലത്ത് വച്ചുത്തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസാറാണ് നസീമയുടെ ഭർത്താവ്.അതേസമയം, കാസർകോട് വന്ദേ ഭാരത് ട്രെയിൻ തട്ടി യുവതിയും മരിച്ചു. കാസർകോട് നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. 22 വയസ് തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.