
ദിവസവും നിരവധി ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ ക്യൂട്ടായിട്ടുള്ള നായകളുടെ വീഡിയോയ്ക്ക് കാഴ്ചക്കാർ നിരവധിയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സ്‌കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന ഒരു കുട്ടിയെയും അവളെപ്പോലെ ഒരുക്കിയ ഒരു നായയെയും വീഡിയോയിൽ കാണാം.
'myforeverdoggo' എന്ന് ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.കുട്ടിയെപ്പോലെ യൂണിഫോമും ബാഗും വാട്ടർബോട്ടിലുമെല്ലാം നായയ്ക്ക് അണിയിച്ചിട്ടുണ്ട്. ഇത് കൂടാതെ കണ്ണെഴുതി പൊട്ടുംതൊട്ടിട്ടുണ്ട്. നീലയും വെള്ളയും നിറത്തിലുള്ള യൂണിഫോമാണ് നായയെ ധരിപ്പിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ബാഗും ചുവന്ന നിറത്തിലെ വാട്ടർബോട്ടിലും നായയെ അണിയിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ബാഗിന്റെയും യൂണിഫോമിന്റെയും നിറം ഇത് തന്നെയാണ്. ഇതിനോടകം ആറ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി ലെെക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്.
വളരെ ക്യൂട്ടായിട്ടുണ്ടെന്നും സ്‌കൂളിലേക്ക് പോകുകയാണോയെന്നും കമന്റുകൾ വരുന്നുണ്ട്. എന്നാൽ ചിലർ ഇതിനെ വിമർശിച്ചും രംഗത്തെത്തുന്നുണ്ട്. എന്തിനാണ് ഇത്തരത്തിൽ നായയെ കഷ്ടപ്പെടുത്തുന്നത് എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. വെറുതെ നായയെ ഇങ്ങനെ വേഷം കെട്ടിക്കുന്നത് എന്തിനാണെന്നും അതിന് അവയുടെ രീതിയിൽ ജീവിക്കാൻ സമ്മതിക്കുവെന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.