oscar

അമേരിക്കയിലെ റോഡ് ഐലൻഡിലെ സ്‌റ്റിയർ ഹൗസ് നഴ്സിംഗ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ തെറാപ്പി ക്യാറ്റുകളിൽ ഒന്നായിരുന്നു ഓസ്‌കാർ. മറവിരോഗം, പാർക്കിൻസൺ തുടങ്ങിയവ ബാധിച്ച നിരവധി രോഗികളാണ് ഈ ആശുപത്രിയിലുള്ളത്.

ഈ രോഗികളെ പാർപ്പിച്ചിരിക്കുന്ന വിഭാഗത്തിലായിരുന്നു ഓസ്‌കാറിന്റെ ജോലി. ആരുമായും വേഗത്തിൽ ഇണങ്ങുന്നയാളായിരുന്നു ഓസ്‌കാർ. ഓസ്കാറിന്റെ സാന്നിദ്ധ്യം ഇവിടുത്തെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വളരെ ആശ്വാസമായി.

പക്ഷേ, ഏതെങ്കിലും രോഗിയുടെ അടുത്ത് ചെന്ന് ചുരുണ്ടു കൂടിക്കിടന്ന് ഓസ്‌കാർ ഉറങ്ങിയാൽ ഒന്നുറപ്പിക്കാം. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ രോഗി മരിക്കാൻ പോകുന്നുവെന്നതിന്റെ സൂചന നല്‌കുകയാണ് ഓസ്‌കാർ.! ആശുപത്രിയിലെ രോഗികൾ എപ്പോൾ മരിക്കുമെന്ന് ഡോക്‌ടർമാർക്ക് പറയാൻ കഴിയുന്നതിന് മുന്നേ ഓസ്‌കാറിന് ഇത് കൃത്യമായി എങ്ങനെ അറിയാം.?

മരണം അടുത്ത ഒരു രോഗിയുടെ ശരീരത്തിലെ മൃതകോശങ്ങളിൽ നിന്ന് പുറത്ത് വരുന്ന രാസ വസ്‌തുക്കൾ മണത്തറിയാൻ ഓസ്‌കാറിന് കഴിഞ്ഞിരുന്നു എന്നാണ് ചില ഗവേഷകർ പറയുന്നത്. അതിനാൽ ആണത്രെ ഓസ്കാർ മരണത്തോടടുക്കുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അടുത്ത് വന്ന് കിടക്കുകയും പ്രത്യേക അടുപ്പം കാട്ടുകയും ചെയ്തത്.

2005ലാണ് ഓസ്‌കാർ ഈ ആശുപത്രിയിൽ എത്തിയത്. ഓസ്കാർ ആശുപത്രി വാർഡിലെത്തിയതിന് ആറു മാസത്തിന് ശേഷമാണ് ഓസ്‌കാറിന്റെ വിചിത്ര കഴിവ് ഡോക്‌ടർമാർ കണ്ടെത്തിയത്. അതേ സമയം, ഓസ്കാറിന്റെ പ്രവചനം എല്ലാം ശരിയല്ലെങ്കിലും ഏകദേശം 100 ഓളം പേരുടെ മരണം കൃത്യമായി പ്രവചിച്ചതായാണ് പറയപ്പെടുന്നത്. എന്നാൽ, ഇതെല്ലാം തികച്ചും യാദൃശ്ചികമാണെന്ന് വാദിക്കുന്നവരും കുറവല്ല. 2022 ഫെബ്രുവരി 22ന് 17 -ാം വയസിൽ ഓസ്കാർ ഈ ലോകത്ത് നിന്ന് വിടപറഞ്ഞു.

In 2005, a six-month-old kitten named Oscar was adopted by a nursing home in the US to be raised as a therapy cat. However, the workers noticed something peculiar about him.

While Oscar usually preferred to be alone, he occasionally crawled into a resident's bed and snuggled… pic.twitter.com/DLGngnNYrD

— Morbid Knowledge (@Morbidful) October 13, 2023