
അലിഗഡ്: തനിക്ക് അഭിമാനം തോന്നിയിട്ടുള്ള മുഖ്യമന്ത്രിയാരെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഡില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥിനെ പ്രശംസിച്ച അദ്ദേഹം യോഗിയെപ്പോലെയൊരു മുഖ്യമന്ത്രിയെ കിട്ടിയതില്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. യോഗി സര്‍ക്കാര്‍ നടപ്പിലാക്കിയത് പോലെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മറ്റൊരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ബിജെപി കാരണമാണ് ഉത്തര്‍പ്രദേശ് 'ആത്മനിര്‍ഭര്‍ ഭാരത്-ആത്മനിര്‍ഭര്‍ സേന'യുടെ കേന്ദ്രമായി മാറുന്നത്. ബുള്‍ഡോസറിലൂടെ യോഗിയെ തിരിച്ചറിയുന്നവരോട് എനിക്ക് പറയാനുള്ളത്, യോഗി സര്‍ക്കാര്‍ ചെയ്തിട്ടുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ജില്ല, ഒരു ഉത്പ്പന്നം എന്ന അദ്ദേഹത്തിന്റെ ദൗത്യം രാജ്യത്തുടനീളം പുതിയ ആദരവ് സൃഷ്ടിക്കുന്നു. കാശിയില്‍ നിന്നുള്ള എംപി എന്ന നിലയില്‍ അദ്ദേഹം എന്റെ മുഖ്യമന്ത്രി കൂടിയാണ്. എനിക്ക് അത്തരം സഹപ്രവര്‍ത്തകര്‍ ഉള്ളതില്‍ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ തവണ അലിഗഡില്‍ വന്നപ്പോള്‍, സ്വജനപക്ഷപാതം, അഴിമതി, സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പ്രീണനം എന്നിവയുടെ ഫാക്ടറിക്ക് പൂട്ട് ഇടാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍ അത് വളരെ ഭംഗിയായി ചെയ്തു, നിങ്ങളുടെ അനുഗ്രഹം തേടാനാണ് ഞാന്‍ ഇന്ന് ഇവിടെ വീണ്ടും വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.