flight

ഷാർജ് : ഗൾഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. സൂപ്പർ സീറ്റ് സെയിൽ എന്ന ഡിസ്‌കൗണ്ട് ഓഫറിലൂടെ ഒന്നരലക്ഷം ടിക്കറ്റുകൾ വിൽക്കാനാണ് എയർ അറേബ്യ പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് യു.എ.ഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറിൽ ഉൾപ്പെടുന്നു. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഷാർജ ,​ അബുദാബി,​ റാസൽ ഖൈമ എന്നിവിടങ്ങളിലേക്ക് 5677 മുതൽ ടിക്കറ്റുകൾ ലഭിക്കും. ഏപ്രിൽ 22 മുതൽ മേയ് അഞ്ചുവരെ ഈ ഓഫറിൽ ടിക്കറ്റുകൾ ലഭ്യമാണ്.

2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക. തിരുവനന്തപുരം,​ കൊച്ചി,​ കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ,​ അബുദാബി,​ റാസൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളും 5677 രൂപ ഓഫർ ടിക്കറ്റിലുൾപ്പെടുത്തിയിട്ടുണ്ട്. മുംബയ്. ഡൽഹി,​ അഹമ്മദാബാദ്,​ ജയ്‌പൂർ,​ നാഗ്‌പൂർ,​ കൊൽക്കത്ത,​ ഗോവ,​ ബംഗളുരു,​ ഹൈദരാബാദ്,​ ചെന്നൈ,​ കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും ഇതേനിരക്കിൽ ടിക്കറ്റ് ലഭിക്കും.

ഏകദേശം 200 സെക്ടറുകളിലേക്കാണ് എയർ അറേബ്യ സർവീസ് നടത്തുന്നത്.