
ഹണി റോസ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധേ നേടിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എബ്രിഡ് ഷൈൻ സഹ നിർമ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്ന പുതുമുഖ സംഴിധായികയായ ആനന്ദിനി ബാലയാണ്.
ബാദുഷ പ്രൊഡക്ഷന്റെ ബാനറിൽ ബാദുഷ എൻ.എം ആണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇഷാൻ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്
എഡിറ്റർ മനോജ്, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ ശ്രീശങ്കർ,സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ് ബഷീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ് ഡ്രീംസ്, പിആർഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, സ്റ്റിൽസ്: നിദാദ് കെ എൻ