pic

തായ്‌പെയ്: തായ്‌വാനിലെ ഹോലിയൻ കൗണ്ടിയിൽ വീണ്ടും ഭൂചലനം. ഇന്നലെ വൈകിട്ട് 5.8ന് ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.38 )​ റിക്ടർ സ്‌കെയിലിൽ 5.5 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. 9 മിനിറ്റിനിടെ മറ്റ് നാല് ചെറു ചലനങ്ങളുമുണ്ടായി. തലസ്ഥാനമായ തായ്‌പെയിലും പ്രകമ്പനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. ഈ മാസം 3ന് ഹോലിയൻ കൗണ്ടിയെ വിറപ്പിച്ച് റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​തയിൽ ഭൂചലനമുണ്ടായിരുന്നു. 17 പേർ മരിച്ചു. 1,100 ലേറെ പേർക്ക് പരിക്കേറ്റു.