റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന ഒമർ ലുലുവിന്റെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോർജ്, ആൻസൻ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയുടെ പൂജയ്ക്ക് നടൻ ബാലയും എത്തിയിരുന്നു. ഇതിനിടയിൽ ടിനി ടോം ബാലയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ ഐശ്വര്യമാണ് ബാല എന്നും മരണ വീട്ടിൽ പോലും കോട്ടിട്ട് പോകുന്ന മനുഷ്യനാണെന്നുമാണ് പറഞ്ഞത്.
'എന്നിലൂടെയാണ് ഷീലു ആദ്യമായി സിനിമയിലെത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ആ ഒരു സത്യം ഞാൻ പറയുകയാണ്. കാരണം മംഗ്ലീഷ് എന്ന സിനിമയിൽ എന്റെ ഭാര്യയായിരുന്നു. മമ്മൂട്ടിയുടെ പടമായിരുന്നു. അന്ന് ഞാൻ പ്രതീക്ഷിച്ചില്ല നിർമാതാവാകുമെന്ന്. നന്നായിട്ട് ഞാൻ നിന്നതുകൊണ്ട് ഇപ്പോഴും അബാമിന്റെ സിനിമയിൽ ഞാനുണ്ട്. അബാമിന്റെ ഷീ ടാക്സിയിലും ഞാൻ ഉണ്ട്.
സംവിധായകൻ കൂടി തീരുമാനിച്ചാലേ സിനിമയിൽ ഞാനുണ്ടാകുകയുള്ളൂ. അതുകൊണ്ട് ഒമറിനോട് ഞാൻ പ്രത്യേകം നന്ദി പറയുകയാണ്. ഞാൻ ഫാൻ എന്നുപറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിന്റേതാണ്. ഒരു കലാകാരൻ കൃത്യമായിട്ട് വേണ്ട സമയത്ത് പ്രതികരിക്കണമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അതുപോലെ ലിസ്റ്റിന് അമ്മയിൽ ഒരു മെമ്പർഷിപ്പ് വെയ്റ്റ് ചെയ്യുന്നുണ്ട്. രണ്ട് സിനിമ കൂടി കഴിഞ്ഞാൽ മെമ്പർഷിപ്പുണ്ടാകും. അതുപോലെ ഇന്ന് ഞാൻ ഏറ്റവും സന്തോഷിക്കുന്നത് റഹ്മാൻ സാറിന്റെ സാന്നിദ്ധ്യമാണ്. സാറിന്റെ ഷൂട്ടിംഗ് കാണാൻ ഞാൻ ഇടിച്ച് നിന്നിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത് ഇറങ്ങിയിട്ടില്ല.
ബാല പോയോ. എന്റെ ഐശ്വര്യമാണ് ബാല എന്നുപറയുന്നത്. മരണ വീട്ടിൽ പോലും കോട്ടിട്ട് പോകുന്ന മനുഷ്യൻ. ഇത്രയും ചൂടുള്ളപ്പോൾ ആരെങ്കിലും വിചാരിക്കുമോ. ബി ഡിഫറണ്ട് എന്നതാണ്. ഇത്രയും കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹം തന്നെയാണ്.' - ടിനി ടോം പറഞ്ഞു.