
അശ്വതി: നേട്ടങ്ങളുടെ വാരം. ആത്മപ്രഭാവം വർദ്ധിക്കും. അധികാരമുള്ള പദവികൾ വന്നുചേരും. കുടുംബ ജീവിതം സുഖകരം. പങ്കുകച്ചവടം അഭിവൃദ്ധിയിലേക്കു നീങ്ങും. കലാപ്രവർത്തകർക്ക് വിജയം. ഭാഗ്യദിനം തിങ്കൾ.
ഭരണി: വാക്ചാതുര്യത്തിലൂടെ ശ്രദ്ധേയമാകും. പ്രവർത്തന മണ്ഡലങ്ങളിൽ പുരോഗതി. പുതിയ ഗൃഹം വാങ്ങും. ആഡംബര വസ്തുക്കൾ ലഭിക്കും. വാഹന ഉപയോഗത്തിൽ ജാഗ്രത വേണം. ഭാഗ്യദിനം ഞായർ.
കാർത്തിക: അന്യനാട്ടിൽ പഠിക്കാനോ തൊഴിൽ ചെയ്യാനോ സാദ്ധ്യത. സ്വന്തം തൊഴിലിൽ സാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തും. കാര്യസാധ്യത്തിനായി കൂടുതൽ അദ്ധ്വാനിക്കും. ഭാഗ്യദിനം ബുധൻ.
രോഹിണി: വ്യവഹാരങ്ങളിൽ അനുകൂല ഫലം. ദേവാലയ ദർശനം നടത്തും. പഴയ ബന്ധങ്ങൾ പുതുക്കാൻ സാദ്ധ്യത. ധർമ്മകർമ്മങ്ങളിൽ അശ്രദ്ധ വരുത്തരുത്. മനോദുഃഖം അനുഭവപ്പെടാൻ സാദ്ധ്യത. ഭാഗ്യദിനം ശനി.
മകയിരം: സാമ്പത്തിക വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കും. ചർച്ചകൾ വിജയിക്കും. അർഹമായ പൂർവിക സ്വത്ത് ഭാഗംവയ്ക്കുന്നതിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ചൊവ്വ.
തിരുവാതിര: ഭവന, വാഹനാദി സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. സദസുകളിൽ പ്രസംഗിക്കാൻ അവസരം. തൊഴിലിടത്തിൽ പ്രതികൂലാവസ്ഥ. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വരാം. ആശുപത്രിവാസം വേണ്ടിവന്നേക്കും. ഭാഗ്യദിനം വെള്ളി.
പുണർതം: ജോലിയിൽ സ്ഥാനക്കയറ്റം. എഴുത്തുകാർക്ക് മികച്ച സമയം. വിവാഹാദികൾക്ക് കാലവിളംബം ഭവിക്കാം. പ്രേമകാര്യങ്ങളിൽ തടസം. ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സ തേടും. ഭാഗ്യദിനം വ്യാഴം.
പൂയം: ലക്ഷ്യബോധമുള്ള പ്രവർത്തനം വിജയം കാണും. സാമ്പത്തികസ്ഥിതി ഉയരും. വിദ്യാർത്ഥികൾക്ക് കലാപഠനത്തിന് അവസരം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചെലവ് അധികരിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം ചൊവ്വ.
ആയില്യം: വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം. കലാകായിക മത്സരങ്ങളിൽ പാരിതോഷികങ്ങൾ നേടും. നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകും. പണം കടം കൊടുക്കുന്നതും, ജാമ്യം നിൽക്കുന്നതും സൂക്ഷിച്ചു വേണം. ഭാഗ്യദിനം തിങ്കൾ.
മകം: മികച്ച വാരം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ്. വിവാഹത്തിന് സാദ്ധ്യത. പുതിയ ചുമതലകൾ ഏറ്റെടുക്കും. കഠിനാദ്ധ്വാനം ചെയ്തില്ലെങ്കിൽ തിരിച്ചടികൾ നേരിടും. ആരോഗ്യം ശ്രദ്ധിക്കണം. ഭാഗ്യദിനം ശനി.
പൂരം: സന്താനലബ്ധി ഉണ്ടാവും. കടബാദ്ധ്യതയിൽ നിന്ന് മോചനം. ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും സാദ്ധ്യത. നഷ്ടപ്പെട്ട പദവി തിരികെ ലഭിക്കും. സുഹൃത്തുക്കളുമായി അകലും. ഭാഗ്യദിനം വ്യാഴം.
ഉത്രം: തൊഴിലിൽ നവീകരണവും മാറ്റവും കൊണ്ടുവരും. സർക്കാർ ആനുകൂല്യം ലഭിക്കും. ആഡംബരത്തിനും അനാവശ്യത്തിനും ചെലവു ചെയ്യും. മുറിവോ ചതവോ സംഭവിക്കാനിടയുണ്ട്. ഭാഗ്യദിനം വെള്ളി.
അത്തം: ഗൃഹാന്തരീക്ഷം ശാന്തമാകും. പുതുതലമുറയുമായി സഹകരിച്ചുള്ള നിർവഹണങ്ങൾ വിജയകരമായിത്തീരും. ധനാഗമം ഉണ്ടാവും. പിതാവിന് പ്രശസ്തി, അധികാരം എന്നിവ വന്നുചേരും. ഭാഗ്യദിനം ചൊവ്വ.
ചിത്തിര: വസ്തുവില്പനയിൽ ആദായം. വിദേശ ജോലിക്ക് സാദ്ധ്യത. ക്രയവിക്രയങ്ങളിൽ അമളി പറ്റാതെ നോക്കണം. പിതാവിന്റെ ഉപദേശം ഹിതകരമായിത്തീരും. ആശുപത്രി വാസം വേണ്ടിവരാം. ഭാഗ്യദിനം വ്യാഴം.
ചോതി: ശുഭവാർത്തകൾ കേൾക്കും. ആഗ്രഹിച്ച വസ്തുക്കൾ സമ്മാനമായി ലഭിക്കും. സർക്കാർ കാര്യങ്ങളിൽ ഇടപെടേണ്ടി വരുമ്പോൾ സൂക്ഷ്മത പൂലർത്തണം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്. ഭാഗ്യദിനം വെള്ളി.
വിശാഖം: വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം നടത്താനാവും. പുതുസംരംഭങ്ങൾക്ക് നല്ല സമയമല്ല. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമുള്ള ചില നിലപാടുകൾ എടുക്കേണ്ടി വന്നേക്കാം. ഭാഗ്യദിനം ബുധൻ.
അനിഴം: ക്ഷേത്ര ഉത്സവാദികളുടെ ചുമതലകൾ നിർവഹിക്കും. കൃഷി കാര്യങ്ങളിൽ ശ്രദ്ധ കൂടും. അലോസരങ്ങളൊന്നും തൊഴിലിടത്തെ ബാധിക്കുകയില്ല. കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കും. ഭാഗ്യദിനം ഞായർ.
തൃക്കേട്ട: പ്രണയസാഫല്യം. സാമ്പത്തിക കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന പിരിമുറുക്കം മാറും. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയം. വാരാന്ത്യത്തിൽ കാര്യതടസമോ ആരോഗ്യപ്രശ്നമോ ഭവിക്കാം. ഭാഗ്യദിനം ചൊവ്വ.
മൂലം: പ്രവർത്തനങ്ങളിൽ മികവ്. വിദേശവ്യാപാരത്തിന് അനുമതി. ഫ്രാഞ്ചൈസികൾ, കരാർ ജോലികൾ എന്നിവയിൽ നിന്ന് ആദായം. ഉദരരോഗ പീഡകൾ അലട്ടും. ഭാഗ്യദിനം ഞായർ.
പൂരാടം: സൗഹൃദമായാലും ബന്ധുത്വമായാലും മെച്ചപ്പെടുന്ന കാലം. ബിസിനസ് അഭിവൃദ്ധി ഉണ്ടാകും. പ്രതികൂല ഘടകങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. ഭാഗ്യദിനം ബുധൻ.
ഉത്രാടം: ജീവിതം കൂടുതൽ പ്രസാദഭരിതമാകും. കച്ചവടലാഭം. വസ്തു വില്പനയിലൂടെ കടബാദ്ധ്യത തീർക്കും. വലിയ തോതിലുള്ള കരാറുകൾ ഉടമ്പടികൾ നേടിയെടുക്കും. പാചക നൈപുണ്യം അതിഥികളുടെ പ്രശംസ നേടും. ഭാഗ്യദിനം ചൊവ്വ.
തിരുവോണം: രാഷ്ട്രീയ മത്സരങ്ങളിൽ വിജയം. സമൂഹത്തിൽ ആദരവും സ്വാധീനവും വർദ്ധിക്കും. പ്രവാസ ജീവിതം വിജയകരമായി തുടരും. കാർഷിക മേഖലകളിൽ ധനനഷ്ടം. ആരോഗ്യം ശ്രദ്ധിക്കണം. ഭാഗ്യദിനം വെള്ളി.
അവിട്ടം: പുതിയ ചുമതലകൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. സത്കാരങ്ങൾക്കായി അധികച്ചെലവ് അനുഭവപ്പെടും. ദുർജനസംസർഗം ഉണ്ടായേക്കാം. ഭാഗ്യദിനം ബുധൻ.
ചതയം: നേട്ടങ്ങളുടെ ആഴ്ച. വാക്കിലും കർമ്മത്തിലും ഉറച്ചുനിൽക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി അറിയും. പുതിയ അവതരണ ശൈലിക്ക് അംഗീകാരം. വസ്തുവാഹന ക്രയവിക്രയങ്ങളിൽ സാമ്പത്തിക നഷ്ടം. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി: ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം. പുതിയ ഭാഷ, സാങ്കേതിക വിഷയങ്ങൾ പഠിക്കും. പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കുക. ഭാഗ്യദിനം ചൊവ്വ.
ഉത്രട്ടാതി: ഊഹക്കച്ചവടത്തിൽ ലാഭം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കലാസാഹത്യ പ്രവർത്തനം മൂലം ഗുണാനുഭവം. സാഹസിക കർമ്മങ്ങൾ ഒഴിവാക്കണം. സന്താനങ്ങളുടെ കാര്യത്തിൽ മനഃക്ലേശങ്ങൾ വരാം. ഭാഗ്യദിനം തിങ്കൾ.
രേവതി: ബുദ്ധിശക്തികൊണ്ട് എതിർപ്പുകളെ മറികടക്കും. ഗൃഹവാഹനാദികൾ പുതുക്കും. നിയമ പ്രശ്നങ്ങളിൽ മുൻതൂക്കം കിട്ടും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ബന്ധുക്കളിൽ ചിലർ ശത്രുക്കളാകും. ഭാഗ്യദിനം ശനി.