aparnadas

ഫഹദ് ഫാസിലിൻ്റെ 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച നടിയാണ് അപർണ ദാസ്. നടി വിവാഹിതയാകാൻ പോകുകയാണ്. നാളെ വടക്കാഞ്ചേരിയിൽവച്ചാണ് താരത്തിന്റെ വിവാഹം. നടൻ ദീപക് പറമ്പോളാണ് വരൻ. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നടിയുടെ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഹൽദിയിൽ പങ്കെടുത്തത്. മധുരം കൊടുക്കുന്നതും, ഡാൻസ് കളിക്കുന്നതും, നടിയെ മഞ്ഞളിൽ കുളിപ്പിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്.

View this post on Instagram

A post shared by Wedding Photographer - Elementricx (@momentssbyelementricx)

വിജയ് ചിത്രം ബീസ്റ്റിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അപർണ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ദാദ'യിലെ നായികയായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ‘അധികേശവ’ എന്ന ചിത്രത്തിലൂടെ അപർണ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ‘സീക്രട്ട് ഹോം’ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

View this post on Instagram

A post shared by Wedding Photographer - Elementricx (@momentssbyelementricx)

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്‌സ് ക്ലബ്ബിലൂടെയാണ് ദീപക് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. മനോഹരം എന്ന ചിത്രത്തിൽ അപർണയും ദീപക്കും ഒരുമിച്ച് അഭിനയിച്ചിരുന്നു.